തൂണേരി: പണ്ഡിതനും പുല്ലൂക്കര പാറാൽ ജുമുഅത്ത് പള്ളി ഖതീബുമായ ഒലിപ്പിൽ ആനപ്പാറക്കൽ കുഞ്ഞമ്മത് മുസ്ലിയാർ (73) നിര്യാതനായി. നാലു പതിറ്റാണ്ടിലേറെയായി കരിയാട് ഒലിപ്പിൽ മദ്റസത്തുൽ അലിയ്യയിൽ അധ്യാപകനായിരുന്നു. ഭാര്യ: മറിയം. മക്കൾ: നഫീസ, റൈഹാനത്ത്, റാഷിദ് (അധ്യാപകൻ, ഫറോക്ക് സ്കൂൾ), ബഷീർ (ഖത്തർ). മരുമക്കൾ: അമ്മത് ഹാജി, അഷ്റഫ്, സബീന, മാഷിദ.