പയ്യോളി: കോണ്‍ഗ്രസ് പയ്യോളി മണ്ഡലം മുന്‍ പ്രസിഡൻറും റിട്ട.വില്ലേജ് ഓഫിസറുമായ അയനിക്കാട് പറാട്ട് കണ്ടി പി.കെ. ഗംഗാധരന് (74) നിര്യാതനായി. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ സംസ്ഥാന സമിതി അംഗം, പയ്യോളി ബ്ലോക്ക് സെക്രട്ടറി, ജനശ്രീ മിഷന് പയ്യോളി ചെയര്മാന്, അയനിക്കാട് റിക്രിയേഷന്‍ സെൻറര്‍ ആൻഡ് ഗ്രന്ഥാലയം പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: ഗിനിഷ (എല്‍.ഐ.സി ഏജൻറ്), ധനുഷ, ഷിധിന്‍ (യു.ഡി ക്ലര്‍ക്ക്, ബെവ്കോ- പയ്യോളി). മരുമക്കള്‍: ജിതേഷ് (സാരഥി പാര്‍സല്‍ സര്‍വിസ്, കോഴിക്കോട്), സാബു (അധ്യാപകന്, വടക്കുമ്പാട് ഹൈസ്കൂള്‍, പേരാമ്പ്ര), വിസ്മയ. സഹോദരങ്ങള്‍: ബാലകൃഷണന് (റിട്ട. കോടതി), വത്സലന്‍ (സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫിസ്, സെക്രട്ടറി), പരേതനായ ദിവാകരന് (റിട്ട. പോസ്റ്റ്മാന്).