കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിലായിരുന്ന ശ്രീകാര്യം, രണ്ടാംചിറ കരിഷ്മയിൽ ആർ. ഷാജി (52 കണ്ടക്ർ, കെ.എസ്.ആർ.ടി.സി സെൻറർ ഡിപ്പോ) നിര്യാതനായി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. സ്കൂട്ടറിൽ പോകവെ മറ്റൊരു വാഹനം തട്ടിയായിരുന്നു അപകടം. ഭാര്യ മിനി (നഴ്സ്, ഉള്ളൂർ ക്രിഡൻസ് ആശുപത്രി) മക്കൾ: പാർവതി, പൂജ. കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോ കെ.എസ് ആർ.ടി.സി വർക്കേഴ്സ് യൂനിയൻ സെക്രട്ടറി, ചെമ്പഴന്തി സഹകരണ ബാങ്ക് ഭരണസമിതി അംഗം, ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചെല്ലമംഗലം വാർഡ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.