നെല്ലിക്കുന്ന്: കിഴക്കേയിൽ കിഴക്കേപീടിക പരേതനായ പൈലിയുടെ മകൻ ജെയ്സൻ പോൾ (54) നിര്യാതനായി. ജെ ആൻഡ് ടി പ്രൊഡക്ട്സ് ഉടമയാണ്. ഭാര്യ: അരുണ (അധ്യാപിക, തൃശൂർ സി.എം.എസ് സ്കൂൾ). മക്കൾ: ആനി റോസ് (എം.എസ്സി വിദ്യാർഥിനി, ക്രൈസ്റ്റ് കോളജ് ബംഗളൂരു), ഹാരി (ഡിഗ്രി വിദ്യാർഥി, കുട്ടനെല്ലൂർ ഗവ. കോളജ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.