പത്തനംതിട്ട: മാക്കാംകുന്ന് കരീലമണ്ണിൽ പരേതനായ റിട്ട. അധ്യാപകൻ കെ.ജി. ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (റിട്ട. അധ്യാപിക, പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ -84) ന്യൂയോർക്കിലെ സ്റ്റാറ്റിൻ ഐലൻഡിൽ നിര്യാതയായി. വയലത്തല തേവർകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഗീവർഗീസ് ചാക്കോ, തോമസ് കെ. ചാക്കോ, അലക്സ് കെ. ചാക്കോ. മരുമക്കൾ: ആഷ ഗീവർഗീസ്, മഞ്ജു സൂസൻ തോമസ്, പ്രീതി അലക്സ് (എല്ലാവരും ന്യൂയോർക്). സംസ്കാരം പിന്നീട് സ്റ്റാറ്റിൻ ഐലൻഡിൽ നടക്കും.