കാളികാവ്: തിരുത്തുമ്മലിലെ മമ്പാടൻ അബ്ദുൽ നാസർ (53) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. അവധിക്ക് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചയായിരുന്നു മരണം. ഭാര്യ: ലൈല കോഴിപ്പറമ്പ്. മക്കൾ: അസ്മ സുൽത്താന, അഷ്ഹദ് (എം.എസ്.എഫ് വണ്ടൂർ നിയോജക മണ്ഡലം പ്രസിഡൻറ്), ഇർഷാദ്, ഇൻഷാദ്. മരുമക്കൾ: സമീർ (താളിയംകുണ്ട്), ഫാത്വിമ ഫെബിന.