തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശിയും പാലത്തിങ്ങൽ പള്ളിപ്പടിയിൽ താമസക്കാരനുമായ പാലശ്ശേരി മാട്ടുമ്മൽ മുഹമ്മദലി (56) ഹൃദയാഘാതംമൂലം നിര്യാതനായി. രണ്ടുമാസം മുമ്പാണ് സൗദിയിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയത്. ക്വാറൻറീൻ പൂർത്തിയാക്കിയിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു മകളുടെ വിവാഹനിശ്ചയം. പിതാവ്: ചെമ്മാട് പി.എം ഹാർഡ്വെയർ ഉടമ അബ്ദുല്ല. മാതാവ്: ആമിന കുഴിയംതടത്തിൽ. ഭാര്യ: സുഹ്റാബി. മക്കൾ: മുഹമ്മദ് മുഷീർ, മുഫീദ, നൂഹ. മരുമക്കൾ: നഹാസ്ബാബു, നിമാസ്. സഹോദരങ്ങൾ: അബ്ദുറസാഖ്, നജുമുന്നിസ, ആയിശാബി, ഫരീദ.