ഗുരുവായൂർ: കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകൻ ഇടപ്പള്ളി നോർത്ത് വട്ടേക്കുന്ന് സതീഷ് നാരായണൻ (79) നിര്യാതനായി. ഫാക്ടിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഓണത്തിന് ഗുരുവായൂരിലെ മകളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അന്ത്യം. ഭാര്യ: വിലാസിനിയമ്മ. മക്കൾ: സുധാംശു (എൽ.ഐ.സി), ശ്രീജ, പ്രസന്ന. മരുമക്കൾ: സിന്ധു, സുരേഷ്, ബാബു വീട്ടിലായിൽ. പരേതനായ നോവലിസ്റ്റ് ഇ. ഹരികുമാർ സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: മാധവൻ (റിസർവ് ബാങ്ക്), ഡോ. ദിവാകരൻ, അശോകൻ (എൻജിനീയർ), ഗിരിജ, ഉഷ, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.