കോട്ടയം: എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധനായിരുന്ന ഡോ. പി.ജെ. ജോർജ് (89) പേരക്കാട്ട് നിര്യാതനായി. ഭരണങ്ങാനം പൂവത്തോടുള്ള കുടുംബത്തോടൊപ്പം താമസിച്ചുവരുകയായിരുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ പ്രഫസർ, തൃശൂർ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ, കേരള സർക്കാറിെൻറ ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ, എൻട്രൻസ് എക്സാമിനേഷൻ കമീഷണർ, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൂവത്തോട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.