കോതമംഗലം: വിവിധ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ഗൃഹനാഥൻ മരിച്ചു. നെല്ലിക്കുഴി കമ്പനിപ്പടി മൂശാരുകുടിയിൽ മൈതുവാണ് (60) മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പതിവ് പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയിലാണ് മരണം. ഭാര്യ: ഐഷ. മക്കൾ: കുഞ്ഞുമുഹമ്മദ്, അജാസ്, ഹസീന, ഖദീജ. മരുമക്കൾ: ഷക്കീർ, അനസ്, ഷീബ, ഷാനിഫ.