പത്തനാപുരം: പട്ടാഴി ആറാട്ടുപുഴ പാലത്തിന് സമീപം കല്ലടയാറ്റില്‍ യുവാവ് മുങ്ങിമരിച്ചു. പട്ടാഴി മരുതമൺ ഭാഗം മേലേകുളങ്ങര വീട്ടിൽ അരുൺരാജ് (30) ആണ് മരിച്ചത്. ഇവിടെ കുളിക്കാനായി ഇറങ്ങവെ കാല്‍വഴുതി വീണതാണെന്ന് സംശയിക്കുന്നു. കയത്തിൽ മുങ്ങിയ അരുണിനെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പത്തനാപുരം ഫയർസ്റ്റേഷനിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ എത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്. ഭാര്യ: അനു. മാതാവ്: ഗിരിജ.