മഞ്ചേരി: കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്തല്ലൂർ സ്വദേശി മരിച്ചു. കടമ്പോട് തെക്കുംപാട് മാരക്കുന്നൻ മുഹമ്മദാണ് (ബാപ്പു -73) മരിച്ചത്. പനി ബാധിച്ച ഇദ്ദേഹത്തെ ആഗസ്റ്റ് 28നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പന്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: മറിയുമ്മ. മക്കൾ: ഹമീദ്, താജുദ്ദീൻ, മുനീർ, റഫീഖ്, റഹ്മത്തുല്ല, സബ്ന. മരുമക്കൾ: ഖൈറുന്നിസ, റംലത്ത്, സാജിദ, ഫൗസിയ, നസീമ.