തൃശൂര്‍: അസുഖബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ച പൂങ്കുന്നം സീതാറാംമില്‍ ലെയിന്‍ റോഡ് കണക്കനാട്ട് വീട്ടില്‍ ധനലക്ഷ്മിക്ക് (60) കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവര്‍ക്ക് വൃക്കരോഗവും ശ്വാസംമുട്ടലുമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദേഹത്ത് നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. കോവിഡ് മാനദണ്ഡമനുസരിച്ചു ബുധനാഴ്ച കുരിയച്ചിറയില്‍ സംസ്കാരം നടത്തി.
ഭര്‍ത്താവ്: പരേതനായ ഷണ്മുഖന്. മക്കള്‍: സന്ധ്യ, സൗമ്യ. മരുമക്കള്‍: ഹരീഷ്, ദിനേശന്. ധനലക്ഷ്മിയുമായി സമ്പര്‍ക്കമുണ്ടായ 16 പേരെ ആദ്യഘട്ടത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.