കുന്നംകുളം: ഡോക്ടർ കുരുവിള ഡെൻറല്‍ ക്ലിനിക് ഉടമ തിരുവല്ല അംബ്രയില്‍ വീട്ടില്‍ പരേതനായ ഡോ. എ.കെ. രാജെൻറ ഭാര്യ സരസമോൾ (67) നിര്യാതയായി. തൃത്താല ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. കാണിയാമ്പാല്‍ തെക്കേക്കര കുടുംബാംഗമാണ്. മക്കള്‍: സ്നേഹല്‍ രാജ് (താലൂക്ക് ആശുപത്രി, ചാവക്കാട്), സജല്‍ രാജ് (ജില്ല ആശുപത്രി, വടക്കാഞ്ചേരി), ഡോ. ലിജില്രാജ് (ഡോ. കുരുവിള ഡെൻറല്‍ ക്ലിനിക്). മരുമക്കള്‍: ഡോ. പ്രീന, ഡോ. ടീന (ഇരുവരും ഡോ. കുരുവിള ഡെൻറല്‍ ക്ലിനിക്), ഡോ. സൂസന് (മലങ്കര മെഡിക്കല്‍ മിഷന് ആശുപത്രി).