ചെങ്ങന്നൂര്‍: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചെങ്ങന്നൂര്‍ പുലിയൂർപേരിശ്ശേരി ആറാം വാര്‍ഡില്‍ കൊച്ചുകോയിപ്പുറത്ത് വീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ മകന് രവീന്ദ്രനാഥിന് (45)കോവിഡ് സ്ഥിരീകരിച്ചു. 24 ന് പന്തളം ഇടപ്പോണിലുള്ള ജോസ്കോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെ 29ന് മരിച്ചു. ബുധനാഴ്ച പരിശോധന ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അവിവാഹിതനായ ഇയാൾ പേരിശ്ശേരിയിൽ സ്കൂട്ടര്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു. മാതാവ്: രത്നമ്മ. സഹോദരങ്ങൾ: രമ, രമേശ്. സംസ്കാരം വ്യാഴാഴ്ച ആലപ്പുഴയിൽ.