പെരുമ്പാവൂര്‍: എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ പട്ടേരിപ്പുറം ബംഗ്ലാപറമ്പ് റോഡില്‍ മണപ്പാടത്ത് വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണെൻറ മകന് വിഷ്ണുവാണ് (കുട്ടന്- 27) മരിച്ചത്. 17ന് രാത്രി പുല്ലുവഴി തായ്ക്കരച്ചിറയില്‍ വിഷ്ണു സഞ്ചരിച്ച ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. മാതാവ്: അംബികാദേവി. സഹോദരി: ഗ്രീഷ്മ ഗോപാലകൃഷ്ണന്.