പറവൂർ: സ്നേഹമതിൽ വാഹനത്തിൽ കയറ്റി കെട്ടുന്നതിനിടെ സ്ലാബുകൾ ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചേന്ദമംഗലം കിഴക്കുംപുറം പനക്കൽ ഭാസ്കരൻ - മണി ദമ്പതികളുടെ മകൻ വിനീഷാണ് (38) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റ ഇയാളെ ഉടനെ പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്.