തിരുവല്ല: കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കൂറ്റൂർ 11ാം വാർഡിൽ പള്ളിപ്പറമ്പിൽ സരസുവാണ് (65) മരിച്ചത്. കരൾ രോഗത്തെ തുടർന്ന് ആഗസ്റ്റ് 24ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സരസു ചൊവ്വാഴ്ച രാവിലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്കാരം പിന്നീട്.