അടൂർ: ആശുപത്രിയിൽ ചികിത്സയിലിരുന്ന ചൂരക്കോട് ചാത്തന്നുപുഴ രവിഭവനിൽ രവീന്ദ്രൻ (68) കോവിഡ് ബാധിച്ച് മരിച്ചു. കുറച്ചുനാളായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് പരുമലയിലുമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായി. തുടർന്ന് വിദഗ്ധ ചികിത്സക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മരിച്ചു. ഏറെനാളായി ഹൃദയസംബന്ധമായ രോഗം കാരണം കിടപ്പിലായിരുന്നു. ഭാര്യ: സുഭദ്ര.