ആലത്തൂര്‍: മാതൃഭൂമി സ്ഥാപക പത്രാധിപന് കെ.പി. കേശവമേനോെൻറ സഹോദരി പരേതയായ കെ.പി. പാറുക്കുട്ടി നേത്യാരുടെ മകള്‍ തരൂര്‍ കിഴക്കേപ്പൊറ്റ ചിന്നമണി നേത്യാര് (89) ന്യൂഡല്‍ഹിയില്‍ നിര്യാതയായി. ഡെക്കോട്ട എയര്‍ലൈന്‍സിെൻറ വൈമാനികനായിരുന്ന പരേതനായ വണ്ടാഴി നെല്ലിക്കലിടം ഭീമവര്മയായിരുന്നു (രാശന്) ഭര്‍ത്താവ്. മക്കള്‍: ഗീതാവര്‍മ, മീനവര്മ, സതീഷ് വര്‍മ. സഹോദരങ്ങള്‍: കെ.പി. കണ്ണമേനോന് (മുന്‍ മാനേജര്‍, തരൂര്‍ സ്കൂള്‍), കെ.പി. രുഗ്മിണി നേത്യാര്, കെ.പി. ശാന്ത കുമാരി (റിട്ട. അധ്യാപിക), കെ.പി. നളിനി (റിട്ട. അധ്യാപിക), കെ.പി. സൗമിനി, പരേതനായ കെ.പി. രാധാകൃഷ്ണന്.