രാമപുരം: പാതിരമണ്ണ ജെംസ് കോളജിന് സമീപം പരേതനായ കരിമ്പനക്കൽ കുഞ്ഞിമുഹമ്മദ് മൊല്ലയുടെ മകൻ സുബൈർ (52) ജിദ്ദയിൽ നിര്യാതനായി. 30 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. അൽ അമൻ ഇൻറർനാഷനൽ ഇൻവെസ്റ്റ്മെൻറ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: കക്കാട്ടിൽ ആയിശ (പാതിരമണ്ണ). ഭാര്യ: വള്ളിക്കാതൊടി സാജിദ (വെള്ളില). മക്കൾ: തസ്നീമ, ശിബിൽ റഹ്മാൻ (ജെംസ് കോളജ് വിദ്യാർഥി), ഫാത്തിമ സൻഹ. മരുമകൻ: തെക്കേടത്ത് ഷാജഹാൻ (വഴിപ്പാറ).