ഓയൂർ: വെളിനല്ലൂരിൽ വയോധികെൻറ മരണം കോവിഡ് മൂലമല്ലെന്ന് റിപ്പോർട്ട്. ഉഗ്രംകുന്ന് സി.ആർ ഭവനിൽ രവീന്ദ്രെൻറ (63) പരിശോധനഫലമാണ് നെഗറ്റീവായത്. കഴിഞ്ഞ 25നാണ് രവീന്ദ്രൻ മരിച്ചത്. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ മരണം കോവിഡ് മൂലമല്ലെന്ന് തെളിഞ്ഞത്. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് സംസ്കാരചടങ്ങ് നടത്തിയത്. ഹൃദയാഘാതത്തെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിെന തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ആദ്യ പരിശോധനയിൽ ഇദ്ദേഹത്തിെൻറ പരിശോധനഫലം പോസിറ്റീവായിരുന്നു. പിന്നീട് വിശദമായ പരിശോധനക്ക് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: അരുൺലാൽ, ആതിര. മരുമകൻ: അരുൺ എസ്. നായർ.