കരുനാഗപ്പള്ളി: കുലശേഖരപുരത്ത് കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാംവാർഡിലെ കോട്ടയ്ക്കുപുറം മനയിൽ വടക്കതിൽ വീട്ടിൽ ചന്ദ്രൻ (54) ആണ് മരിച്ചത്. പുളിനിൽക്കുംകോട്ടക്കുസമീപമുള്ള ചായക്കടയിലെ തൊഴിലാളിയായിരുന്നു.വ്യാഴാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെതുടർന്ന് പ്രദേശത്ത് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭാര്യ: മോഹിനി. മക്കൾ: സുധി, സുജ. മരുമകൻ: അയ്യപ്പൻ.