കൊട്ടാരക്കര: ഉമ്മന്നൂരിൽ കോവിഡ് ബാധിച്ച ഗൃഹനാഥൻ മരിച്ചു. മലവിള ലിബ ഭവനിൽ സി. ബാബു (56) ആണ് മരിച്ചത്.വൃക്കരോഗത്തെ തുടർന്ന് കൊട്ടാരക്കര ഗവ.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബാബുവിന് കോവിഡ് സ്ഥിരീകരിച്ചത്.തുടർന്ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ഭാര്യ: ലിസി ബാബു (മുൻ പഞ്ചായത്ത് അംഗം). മൃതദേഹം കോവിഡ് പ്രോേട്ടാകോൾ പ്രകാരം സംസ്കരിച്ചു.