മൂവാറ്റുപുഴ: മോട്ടോറിലേക്ക് കൊടുത്തിരുന്ന വൈദ്യുതി കണക്ഷെൻറ വയറിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ഈസ്റ്റ് മാറാടി പാറയ്ക്കൽ പി.എസ്. രാജുവാണ് (58) മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടം.
സമീപത്തുള്ള പറമ്പിൽ സ്ഥാപിച്ച മോട്ടോറിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയ വയർ പൊട്ടിക്കിടന്നിരുന്നതറിയാതെ ചവിട്ടിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: മിനി. മകൾ: ആതിര. മരുമകൻ: ഹരീഷ്.