തിരുവല്ല: മഞ്ഞപ്പിത്തം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
തുകലശ്ശേരി മുല്ലേലി താഴ്ചയിൽ പരേതനായ പ്രസന്നെൻറ മകൻ കെ.പി. പ്രവീണാണ് (33) മരിച്ചത്. അഞ്ചുദിവസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുരിശുകവലയിൽ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായിരുന്നു. മാതാവ്: പുഷ്പ. സഹോദരൻ: കെ.പി. പ്രശാന്ത്. സംസ്കാരം പിന്നീട്.