കോന്നി: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോന്നി ഊട്ടുപാറ സ്വദേശി ആകാശാണ് (16) മരിച്ചത്. അഞ്ച് സുഹൃത്തുക്കൾ ചേർന്ന് അരുവാപ്പുലം അക്കരക്കാലാപ്പടി കടവിൽ ഇറങ്ങിയതായിരുന്നു.
വൈകീട്ട് നാലരക്ക് ശേഷമായിരുന്നു സംഭവം. കോന്നി പൊലീസ് സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു.