ചങ്ങനാശ്ശേരി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര കക്കാട്ട് വീട്ടില്‍ പി.വി. സാബുവാണ് (52) മരിച്ചത്. മരണശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനുമുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കൂടെനിന്നിരുന്ന മകന്, സഹോദരെൻറ മകന് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഒരാള്‍ റേഡിയോ മീഡിയവില്ലേജിലും മറ്റൊരാള്‍ ഗുഡ്ഷെപ്പേര്ഡിലും ചികിത്സയിലാണ്. സി.പി.എം ചങ്ങനാശ്ശേരി ടൗണ്‍ നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്കാരം നടത്തിയത്. ഭാര്യ: ബീന. മകന്: ഷാനു.