കുട്ടനാട്: കുടിവെള്ളമെന്ന് കരുതി സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തു കുടിച്ച് തൊഴിലാളി മരിച്ചു. തലവടി നടുവിലേപ്പറമ്പില്‍ വടക്കേപറമ്പ് പി. ശശികുമാറാണ് (50) മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് 1.30 ഓെടയാണ് സംഭവം. തലവടി ശ്രീമുരുക േട്രഡേഴ്സില് സോപ്പ് നിർമാണത്തിനായി ആലപ്പുഴയില്‍നിന്ന് അസംസ്കൃത സാധനങ്ങള്‍ വാങ്ങി മടങ്ങിവരവേ കല്ലുപാലത്തില്‍ വെച്ചാണ് ശശികുമാര്‍ കുടിവെള്ളമെന്ന് കരുതി കെമിക്കല്‍ കുടിച്ചതെന്ന് ഉടമ പറഞ്ഞു.
ശശികുമാറിനെ ആലപ്പുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു. സോപ്പ് നിർമാണ കമ്പനിയിലെ സ്ഥിരം ജീവനക്കാരനല്ലെന്നും സാധനങ്ങള്‍ ലോഡിങ് ചെയ്യാന്‍ ഇടയ്ക്കിടക്ക്് വരാറുള്ള ആളാണെന്നും ഉടമ പറഞ്ഞു.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഭാര്യ: ഓമന. മക്കള്‍: ദേവു, അപ്പു.