ഹരിപ്പാട്: എലിപ്പനി ബാധിച്ച് ചികിത്സ തേടിയ വീട്ടമ്മക്ക് മരണേശഷം കോവിഡ് സ്ഥിരീകരിച്ചു. പള്ളിപ്പാട് നടുവട്ടം ഗിരിജാലയത്തിൽ നളിനിയാണ് (68) മരിച്ചത്. ഒരാഴ്ചയായി മുട്ടത്തെ രണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നില വഷളായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ ഹരിപ്പാട് ഗവ. ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിെച്ചങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. വീടിെൻറ പരിസരെത്ത വെള്ളക്കെട്ടിൽനിന്നാകാം എലിപ്പനി ബാധിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിൽനിന്നെടുത്ത സ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. മക്കൾ: ഗീത, ഗിരീഷ്, ഗിരിജ. മരുമക്കൾ: ധന്യ, വിധു.