കാലടി: മൂത്രാശയ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കൈപ്പട്ടൂർ പുതുശ്ശേരി വീട്ടിൽ പി.എൽ. ജോണിനാണ് (65) കോവിഡ് സ്ഥിരീകരിച്ചത്. ദീർഘകാലമായി വിവിധ ആശുപതികളിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും വ്യാഴാഴ്ച വൈകീട്ട് നാലിന് മരിച്ചു. സംസ്കാരം പിന്നീട് വ്യാകുലമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: അനു, അഞ്ജു, അരുൺ. മരുമക്കൾ: മരിയ, ഷെബി, ആതിര.