ചെറായി: പള്ളിപ്പുറത്ത് നാലാം വാര്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ച വയോധികന് കോവിഡ് സ്ഥിരീകരിച്ചു. മുനമ്പം പടമാട്ടുമ്മല്‍ അഗസ്റ്റിനാണ് (78) മരിച്ചത്. ബുധനാഴ്ച പ്രാർഥനസമയത്താണ് കുഴഞ്ഞുവീണത്. രണ്ടുദിവസം മുമ്പ് വീട്ടില്‍ മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച കുടുംബാംഗം ഇപ്പോള്‍ ആലുവയില്‍ ചികിത്സയിലാണ്. ഇതിനിെടയാണ് വയോധികന് കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. റെക്ടര്‍ ഫാ. ജോണ്സണ് പങ്കേത്ത് അന്ത്യകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഭാര്യ: എല്‍സി. മകന്: ബൈജു. മരുമകള്‍: എലിസബത്ത്.