ഓച്ചിറ: അഴീക്കൽ ഹാർബറിന് സമീപം കെട്ടിയിട്ടിരുന്ന ബോട്ടിൽനിന്ന് വീണ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. ചാത്തന്നൂർ ഉളിയനാട് പ്ലാവിറകുന്ന് പുത്തൻവീട്ടിൽ ശീലുവിെൻറ മകൻ ഷിജു (26, അപ്പുക്കുട്ടൻ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ബോട്ടിൽ നിന്നിറങ്ങുമ്പോൾ കായലിൽ വീണായിരുന്നു മരണം. കൊല്ലം സ്വദേശിയുടെ ക്രിസ്റ്റി എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു.