ചവറ: കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പന്മന നടുവത്ത്ചേരി മേക്കേമുണ്ടന്തറയിൽ തങ്കപ്പൻ ആചാരിയാണ് (75) മരിച്ചത്. കഴിഞ്ഞ ജനുവരി 16ന് ദേശീയപാതയിൽ ചവറ തട്ടാശേരിയിലായിരുന്നു അപകടം. നടന്നുപോകുകയായിരുന്ന തങ്കപ്പൻ ആചാരിയെ നിയന്ത്രണം വിട്ട് വന്ന കാറിടിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പിന്നീട് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: അനിത, ബിന്ദു, ചിത്ര, ദീപ, ഈണ, ഭൗമി. മരുമക്കൾ: സുരേഷ്, ഗോകുൽദാസ്, രാജു, പരേതനായ കവികുമാർ മനോജ്, ഹരീഷ്.