എടപ്പാൾ: മരിച്ചയാൾക്ക് നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തി. വട്ടംകുളം ചോലകുന്നിൽ താമസിക്കുന്ന പള്ളിമഠത്തിൽ ദാമോദരനാണ് (76) മരിച്ചത്. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ഭാസുര. മക്കൾ: ജനിത്, ധനീഷ്, ആത്മജ, റീജ. മരുമക്കൾ: രാജൻ കണ്ണൂർ, ദാമുനാരായണൻ തൃത്താല. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിൽ സംസ്കരിച്ചു.