തിരുനാവായ: ബൈക്കിൽ നിന്ന് വീണ് പരിേക്കറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മസ്ജിദുൽ അമാനുസമീപം ചക്കാലിപ്പറമ്പിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പുവിെൻറ മകൻ കുട്ടൂസയാണ് (48) മരിച്ചത്. ഒരാഴ്ച മുമ്പാണ് ബൈക്കിൽ നിന്ന് വീണത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗ്രാഫിക് ഡിസൈനറായിരുന്ന ഇദ്ദേഹം മുമ്പ് തിരുനാവായയിൽ പ്രണവം ആർട്ട്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഇപ്പോൾ കൊണ്ടോട്ടിയിൽ ആർട്ട് സ്ഥാപനം നടത്തി വരികയാണ്. ഭാര്യ: സഫിയ. മക്കൾ: റമീഷ, ഷബ്നം, നസ്ല ഫർഹാൻ. സഹോദരങ്ങൾ: സി.പി. ഹംസ, ഇബ്രാഹിം, ഖദീജ, ജമീല, റംല, ലൈല. പോസ്റ്റ്മോർട്ടത്തിനു ശേഷം താഴത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.