ആലുവ: തോട്ടുംമുഖം തറക്കണ്ടത്തിൽ വീട്ടിൽ അജ്മൽ ഖാദർ (62) നിര്യാതനായി. സാൻമാർ ഷിപ്പിങ് കോർപറേഷനിൽ മർച്ചൻറ്സ് നേവി ക്യാപ്റ്റനാണ്. ദുബൈക്ക് സമീപം പുറംകടലിൽ കപ്പലിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. നേവി ആംബുലൻസ് ബോട്ടിൽ മൃതദേഹം ദുബൈ അൽ റഷീദ് ആശുപത്രിയിൽ എത്തിച്ചു. തറക്കണ്ടത്തിൽ പരേതനായ അഡ്വ. ടി.ഒ. ഖാദർ പിള്ളയുടെയും ആലുവ മാനാടത്ത് കുടുംബാംഗം ജമീല ബീവിയുടെയും മകനാണ്. ഭാര്യ: തിരുവനന്തപുരം സ്വദേശിനി സോഫിയ. മക്കൾ: ജസീഫ്, മേഘ. മരുമകൻ: റിയാസ്. സഹോദരങ്ങൾ: ഡോ. അഫ്സൽ ഖാദർ, ഫൈസൽ ഖാദർ (അൽ അമീൻ സ്കൂൾ മാനേജർ), നൗഫൽ ഖാദർ (ബിസിനസ്). ടി.ഒ. ബാവയുടെ സഹോദരപുത്രനാണ്. ഖബറടക്കം പിന്നീട്.