കുഴൽമന്ദം: കുത്തനൂർ പൊന്നംകുളം പരേതനായ മണികണ്ഠെൻറ മകൻ പ്രവീണിനെ (22) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് ഒരുകിലോ മീറ്റർ അകലെ എയ്യംകാട് ജലസേചന കനാലിൽ ശനിയാഴ്ച രാവിലെ നാട്ടുകാരാണ് പ്രവീൺ മരിച്ചുകിടക്കുന്നത് കണ്ടത്. മുഖത്തും ശരീരത്തും മുറിവേറ്റ പാടുകളുണ്ട്. ഷോക്കേറ്റതായും സംശയമുണ്ട്. വെള്ളിയാഴ്ച രാത്രി 8.30വരെ പ്രവീൺ വീട്ടിലുണ്ടായിരുന്നു. ആലത്തൂർ ഡിവൈ.എസ്.പി കെ.എ. ദേവസ്യ, കുഴൽമന്ദം സി.ഐ ഇ.പി. രാമദാസ് എന്നിവരും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനുശേഷേമ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: പാർവതി. സഹോദരങ്ങൾ: പവിത്രൻ, പ്രിൻസ്.