മംഗലംഡാം: കുഞ്ചിയാർപതി പടികുറ്റിയിൽ വനത്തിനുളളിൽ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളികക്കല്ല് ആദിവാസിക്കോളനിയിലെ പരേതനായ ദാമോദരെൻറ മകൻ രഘുവാണ് (20) മരിച്ചത്. വനവിഭങ്ങൾ ശേഖരിക്കാൻ വീട്ടുകാർക്കൊപ്പം ഒരാഴ്ച മുമ്പ് പോയതായിരുന്നു. പടികുറ്റിയിൽ ഷെഡ് കെട്ടിയായിരുന്നു താമസം. ഷെഡിനു സമീപത്തെ മരത്തിലാണ് രഘുവിനെ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ വെള്ളിയാഴ്ച രാത്രിയോടെ കാട്ടിൽനിന്നിറങ്ങി മംഗലംഡാം സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ശനിയാഴ്ച മംഗലംഡാം പൊലീസിെൻറ നേതൃത്വത്തിൽ പരിശോധനക്കുശേഷം മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: രാധ. ഭാര്യ: രമ്യ.