കല്ലടിക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാഞ്ഞിരാനി മണീസ് വീട്ടിൽ ബുദ്ധെൻറ മകൻ ഷാജി (52) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചൂരക്കോട് കോണിക്കഴി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മാതാവ്: തങ്കമണി.