വണ്ടിപ്പെരിയാർ: 40 വർഷത്തോളം നടത്തിവന്ന ഹോട്ടൽ പ്രളയത്തിൽ ഒലിച്ചുപോയ മനോവിഷമത്തിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന് സമീപം വട്ടപ്പറമ്പിൽ കാഞ്ചന കണ്ണനാണ് (65) നെഞ്ച് വേദനയെത്തുടർന്ന് ശനിയാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിലാണ് കട പൂർണമായും ഒഴുകിപ്പോയത്. പഞ്ചായത്തിെൻറ നേതൃത്വത്തിൽ പെരിയാർ - ചോറ്റുപാറ തോടിെൻറ നവീകരണ വേളയിൽ എക്സ്കവേറ്റർ ഉപയോഗിച്ച് ജോലികൾ നടക്കവെ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചതായും ഇവർ പരാതി ഉന്നയിച്ചിരുന്നു. വിധവയായ വീട്ടമ്മയുടെ ഉപജീവനമാർഗം ഇല്ലാതായതോടെ കടുത്ത ദുഃഖത്തിലായിരുെന്നന്ന് ബന്ധുക്കളും സഹോദരനും പറഞ്ഞു. മക്കൾ: ജയറാം, ജയ. മരുമകൻ: ബിജു.