പത്തനംതിട്ട: സ്വാതന്ത്ര്യസമര സേനാനി ചെങ്ങന്നൂർ മുക്കത്ത് കൊച്ചുപുരക്കൽ ബംഗ്ലാവിൽ പരേതനായ കെ.സി. കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (91- അമ്മിണി) നിര്യാതയായി. പത്തനംതിട്ട വൈ.ഡബ്ല്യു.സി.എയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ പ്രസിഡൻറും സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം മുൻ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. പുതുക്കുളം പാലക്കോത്ത് പീടികയിൽ കുടുംബാംഗമാണ്. മക്കൾ: കെ.കെ. ചെറിയാൻ (റോയൽ ഓഡിറ്റോറിയം), ജിൻസി ചെറിയാൻ (ആലപ്പുഴ), കെ.കെ. ജോർജി (ബംഗളൂരു), ജിംസി ജയൻ (യു.എസ്.എ), ജോയ്സി ഡാനിയേൽ മാമ്മൻ (കൃഷി അസി., ഡയറക്ടർ, പന്തളം), ജാൻസി റോയി (കൃഷി ഡെപ്യൂട്ടി ഡയറക്ടർ, കോഴിക്കോട്). മരുമക്കൾ: സൂസൻ ചെറിയാൻ (പുത്തൻമഠത്തിൽ, മാവേലിക്കര), നെബു ചെറിയാൻ (ചെറീസ് ബംഗ്ലാവ്, ആലപ്പുഴ), സുജ ജോർജി (ചക്കുതറ, റാന്നി), ജയൻ തോമസ് നെടിയമണ്ണിൽ (യു.എസ്.എ), റവ. ഡോ. ഡാനിയൽ മാമ്മൻ (വികാരി, യെറുശലേം മാർത്തോമ ചർച്ച്, നിരണം), ഡോ. റോയി സാം ഡാനിയൽ (മുൻ പ്രിൻസിപ്പൽ, സി.എം.എസ് കോളജ്, കോട്ടയം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പത്തനംതിട്ട ഓൾ സെയിൻറ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.