തിരുവല്ല: പരുമല പാലത്തിന് സമീപം വഴിവക്കിൽ വയോധികെൻറ അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് 65 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹം കണ്ടെത്തിയത്. നരച്ചതാടി, വയലറ്റ് കൈലി, കാക്കി ഷർട്ട് എന്നിവയാണ് അടയാളമെന്ന് പൊലീസ് പറഞ്ഞു. ഭിക്ഷാടകനാണെന്ന് നാട്ടുകാർ പറഞ്ഞു. കോവിഡ് പരിശോധനക്ക് സ്രവം ശേഖരിച്ചശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുളിക്കീഴ് പൊലീസ് നടപടി സ്വീകരിച്ചു.