മാറഞ്ചേരി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട് നഫീസു (62) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിലെത്തിയ ഇവരെ അവിടെവെച്ച് നടത്തിയ ആൻറിജെന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് സെൻററിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചയാണ് മരിച്ചത്. ഭർത്താവ്: കുഞ്ഞിമുഹമ്മദ്.