അമ്പലപ്പുഴ: ജമാഅത്തെ ഇസ്ലാമി മുൻ ആലപ്പുഴ ജില്ല പ്രസിഡൻറും ‘മാധ്യമം’ ആലപ്പുഴ ജില്ല കോഓഡിനേറ്ററുമായ കരൂർ പാവുന്നയിൽ അബ്ദുൽ ലത്തീഫിെൻറ മകൻ സിദ്ദീഖുൽ അക്ബർ (38) നിര്യാതനായി. വെൽഫെയർ പാർട്ടി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. 2018 ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ നടത്തിയ വീട് നിർമാണ പ്രവർത്തനങ്ങളിൽ സിദ്ദീഖുൽ അക്ബറിെൻറ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. നീർക്കുന്നം അരീച്ചേരി കുടുംബാംഗം ഖൗലത്താണ് മാതാവ്. ഭാര്യ: സബിത. മക്കൾ: ഹംറാസ് (രണ്ടാം ക്ലാസ് വിദ്യാർഥി), ഹൻസ (മൂന്ന്). സഹോദരങ്ങൾ: മുഹമ്മദ് സിയാദ്, മുഹമ്മദ് സിറാജ് (ഏരിയ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി, അമ്പലപ്പുഴ), സക്കീർ ഹുസൈൻ (ജില്ല സെക്രട്ടറി, സോളിഡാരിറ്റി കണ്ണൂർ ജില്ല), സഞ്ചിത.