കഴക്കൂട്ടം: ചന്തവിള അക്ഷയനയനത്തിൽ റിട്ട. സ്പെഷൽ വില്ലേജ് ഓഫിസറായ സുഭാഷ് കുമാർ എം.ആർ (58) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞമാസം ഒന്നിന് സ്കൂട്ടറിൽ പോത്തൻകോട്ടേക്ക് പോകുകയായിരുന്ന സുഭാഷിനെ ചന്തവിള സെൻറ് തോമസ് എൻജീനിയറിങ് കോളജിനടുത്തുെവച്ച് പിന്നാലെ വന്ന കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഭാര്യ: ലീലാമണി ഹെലൻ. മക്കൾ: അന്ന എൽ. നയന, അക്ഷയദാസ്. മരുമകൻ: രഞ്ജിത്. മാതാവ്: സുമതി. പ്രാർഥന ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടക്കും.