പൂഞ്ഞാർ: തെക്കേക്കരയിൽ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചയാളുടെ കോവിഡ് ഫലം പോസിറ്റിവായി. പാലാ ജനറൽ ആശുപത്രിയിലാണ് ശനിയാഴ്ച പരിശോധന നടന്നത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പേലിക്കാത്ത് ബേബി തോമസാണ് (59) മരിച്ചത്. ഇയാളുടെ സഹോദരനായ പച്ചക്കറി വ്യാപാരിക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോവിഡ് ചികിത്സകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ബേബി തോമസ് കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഭാര്യ: ഓമനബേബി. മക്കൾ: നിദിൻ ബേബി, നിഖില ബേബി. മരുമകൻ: ഷൈൻ വർഗീസ്.