പറവൂർ: മഹിള കോൺഗ്രസ് നേതാവും വരാപ്പുഴ പഞ്ചായത്ത് മുൻ അംഗവുമായ വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ വീട്ടിൽ പരേതനായ രാമാനന്ദ പൈയുടെ ഭാര്യ മേരി ആർ. പൈ (60) നിര്യാതയായി. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ എന്നിവയിൽ സജീവമായിരുന്നു. നാഷനൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്, ഗാന്ധി യൂത്ത്മൂവ്മെൻറ്, ഒായിസ്ക ഇൻറർനാഷനൽ സംഘടനകളിൽ ഭാരവാഹിയായിരുന്നു. ഭർത്താവ് രാമാനന്ദ പൈ എറണാകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറായിരുന്നു. മകൻ: രാജാനന്ദ പൈ.