മൂവാറ്റുപുഴ: മൊത്തവിതരണ സ്ഥാപനങ്ങളിലേക്ക് പലവ്യഞ്ജന ലോഡുമായി എത്തിയ തമിഴ്നാട് സ്വദേശിയായ ലോറിഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് വിരുതുനഗർ സ്വദേശി കാർത്തിക്കാണ് (27) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ മാർക്കറ്റിലെ മൂന്ന് സ്ഥാപനങ്ങളിലേക്ക് ലോഡുമായി എത്തിയതായിരുന്നു. ലോഡ് ഇറക്കുന്നതിനിടെ വാഹനത്തിൽ ഇരിക്കുകയായിരുന്ന ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും രാത്രിയോടെ മരിച്ചു.
മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവായതോടെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.