പള്ളുരുത്തി: ലിേത്വനിയയിൽ ജോലിക്ക് പോയ ഇടക്കൊച്ചി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ഇടക്കൊച്ചി പൊള്ളയിൽ വീട്ടിൽ നിക്കോളാസിെൻറ മകൻ നിമേഷാണ് (40) മരിച്ചത്. ജൂലൈ 28നാണ് പരിശോധനകൾ പൂർത്തിയാക്കി ലിേത്വനിയയിൽ വെൽഡറായി ജോലിക്ക് പോയത്. അവിടെ ചെന്നശേഷം പനി ബാധിക്കുകയും കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. 18 ദിവസം വെൻറിലേറ്ററിലായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംബന്ധിച്ച് വീട്ടുകാർക്ക് അറിയിപ്പ് ലഭിച്ചത്.
ഭാര്യ: ലിഷ. മാതാവ്: അന്ന. മക്കൾ: വിദ്യാർഥികളായ അർണവ്, ആഡ്രിയൽ, ആർവിൻ.